പട്ടിമറ്റം കുമ്മനോട് ക്ഷേത്രക്കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു.
കോലഞ്ചേരി: പട്ടിമറ്റം കുമ്മനോട് ക്ഷേത്രക്കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. അറയ്ക്കപ്പടി എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വർഷ എഞ്ചിനീറിംഗ് വിദ്യാർത്ഥികളായ ഗോഗുൽ ഗോപി (ഇടുക്കി)ബ്ലസൻ ജോസ് (തൃശൂർ) രണ്ടാളും 20 വയസ്സ്. രാത്രി 8.50 ഓടെയാണ് സംഭവം. പട്ടിമറ്റം ഫയർഫോഴ്സെത്തി മൃതദേഹങ്ങള്‍ കരയ്ക്കു കയറ്റി.
