തൃശൂർ: ചാലക്കുടിയ്ക്ക് സമീപം കാടുകുറ്റിയിൽ രണ്ടു സ്കൂൾ വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. പതിമൂന്ന് വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ചാലക്കുടി സ്വദേശികളായ ആഗ്നസ്, മിനോഷ് എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്. അന്നനാട് യൂണിയൻ ഹയർസെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. രണ്ടു പേരുടെയും മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ.