പത്തനംതിട്ട: മാലക്കരയില്‍ പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മെഴുവേലി നെടിയകാലാ സന്തോഷ് ഭവനില്‍ സൗജിത്, കോട്ട സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. വൈകിട്ട് 3.30ഓടെ മാലക്കര മഠത്തുംകടവിലാണ് അപകടം ഉണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തി ഇരുവരെയും കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല കാരിത്തോട്ട എസ്.എന്‍.വിദ്യാപീഠത്തിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥികളാണ് മരിച്ചത്. മ്യതദേഹങ്ങള്‍ കോഴഞ്ചേരി പൊയ്യാനില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.