ബസിന് വേഗത കുറവായിരുന്നത് മൂലം വന്‍ ദുരന്തമാണ് ഒഴിവായത് പൊൻകുന്നത്തെ സ്വകാര്യ സ്കൂളിന്റെ വനാണ് അപകടത്തിൽ പെട്ടത്
പൊന്കുന്നം: ഓട്ടത്തിനിടയിൽ സ്കൂൾ വാനിന്റെ പിൻവാതിൽ തുറന്നു പുറത്തേക്കു വീണ് രണ്ടു വിദ്യാർഥിനികൾക്ക് പരുക്ക്. പരുക്ക് സാരമുള്ളതല്ല . ഗ്രാമീണ റോഡായതിനാൽ വാനിന് വേഗത കുറവായിരുന്നു. കുട്ടികൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്കൂൾ വാനിന്റെ പിൻ വാതിൽ തുറന്നു പോയാണ് അപകടത്തിന് കാരണം. നാലാം ക്ലാസ് വിദ്യാർഥിനി ജോബിറ്റ ജിയോ ആറാം ക്ലാസുകാരി ആവണി രാജേന്ദ്രൻ എന്നിവർക്കാണ് പരുക്കേറ്റത്. വാൻ ഓടിച്ചിരുന്നത് താൽക്കാലിക ഡ്രൈവറാണ് .
ഡ്രൈവറും വാനും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവർക്കും ആയക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. പൊൻകുന്നത്തെ സ്വക്യാര്യ സ്കൂളിന്റെ വാനാണ് അപകടത്തിൽ പെട്ടത്.
