ശനിയാഴ്ച പുലര്‍ച്ചെ ഇവര്‍ ശബരിമല കയറാന്‍ നിലയ്ക്കല്‍ എത്തിയത്. എന്നാല്‍ പൊലീസ് ഇവരെ നിലയ്ക്കലെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി
നിലയ്ക്കല്‍: ശബരിമല ദർശനത്തിനായി രണ്ട് യുവതികൾ വീണ്ടും എത്തി. നിലയ്ക്കലിൽ എത്തിയ രേഷ്മ, ഷാനില എന്നിവരെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞു. യുവതികളെ കൺട്രോൾ റൂമിലേക്ക് മാറ്റി. ബുധനാഴ്ച മലകയറാനെത്തിയ യുവതികളെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ശനിയാഴ്ച പുലര്‍ച്ചെ ഇവര്‍ ശബരിമല കയറാന്‍ നിലയ്ക്കല്‍ എത്തിയത്. എന്നാല്‍ പൊലീസ് ഇവരെ നിലയ്ക്കലെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. ശബരിമലയിലേക്ക് കയറണം എന്ന് ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ഇവരുമായി പൊലീസ് ചര്‍ച്ചയിലാണ്. ഇന്നും കൂടിയാണ് ഈ സീസണില്‍ ഭക്തന്മാര്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുമതിയുള്ളത്.
