എന്നാല്‍ കുട്ടിയുടെ കര്‍ഷകരായ മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും കുട്ടി വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുവിനെതിരെ ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.പൊലീസ് അന്വേഷം നടത്തിയെങ്കിലും കുട്ടിയേയോ ബന്ധുവിനെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ തിങ്കളാഴ്ച ബന്ധു ഗ്രാമത്തിലേക്ക് മടങ്ങിയെത്തി. കുട്ടിയെക്കുറിച്ച് അന്വേഷിച്ചെങ്കിലും തനിക്കൊന്നുമറിയില്ലെന്നായിരുന്നു ഇയാളുടെ മറുപടി.
ഗാന്ധിനഗര്‍:രണ്ടുവയസുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിലയില്‍. ഗുജറാത്തിലെ ചാപ്പര്‍വാദ് ജില്ലയിലാണ് സംഭവം. കുട്ടിയുടെ അകന്ന ബന്ധുവാണ് ബലാത്സംഗം ചെയ്ത് കുട്ടിയെ കൊന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്ക് ഇയാള്‍ വീട്ടിലെത്തിയിരുന്നതായി കുട്ടിയുടെ മത്തച്ഛന്‍ പൊലീസിനോട് പറഞ്ഞു. കുട്ടിയുമായി കളിച്ച ശേഷം മധുരപലഹാരങ്ങള്‍ വാങ്ങാനെന്ന്പറഞ്ഞ് കുട്ടിയേയും കൂട്ടി ഇയാള്‍ കടയിലേക്ക് പോയി. ബന്ധുവായതിനാല്‍ കുട്ടിയേയും കൊണ്ട് പോകുന്നത് മുത്തച്ഛന്‍ എതിര്‍ത്തിരുന്നില്ല.
എന്നാല്‍ കുട്ടിയുടെ കര്‍ഷകരായ മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും കുട്ടി വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുവിനെതിരെ ഇവര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.പൊലീസ് അന്വേഷം നടത്തിയെങ്കിലും കുട്ടിയേയോ ബന്ധുവിനെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ തിങ്കളാഴ്ച ബന്ധു ഗ്രാമത്തിലേക്ക് മടങ്ങിയെത്തി. കുട്ടിയെക്കുറിച്ച് അന്വേഷിച്ചെങ്കിലും തനിക്കൊന്നുമറിയില്ലെന്നായിരുന്നു ഇയാളുടെ മറുപടി.
തുടര്‍ന്ന് ഇയാളെ പൊലീസിലേല്‍പ്പിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ കുട്ടി എവിടെയാണന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഗ്രാമത്തിലെ തന്നെ ഫാമില്‍ ന്ഗനമായ കുട്ടിയുടെ മൃതദേഹമാണ് പൊലീസിന് കണ്ടെത്തനായാത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞു. ഇയാളെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതിന് ശേഷം പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് തീരുമാനം.
