പത്തനംതിട്ട: യുവാക്കളെ തട്ടിക്കൊണ്ടുപോയി വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിൽനിന്ന് റാന്നി സ്വദേശികളായ രണ്ട് പേരെ പൊലീസ് മോചിപ്പിച്ചു.  ഐത്തല കൊച്ചേത്ത് സണ്ണിയുടെ മകൻ ഷിജി (27), താഴത്തേതിൽ മോനച്ചന്റെ മകൻ ജിക്കുമോൻ (27) എന്നിവരെയാണു മലപ്പുറം തിരൂരിൽ എത്തി റാന്നി പൊലീസ് മോചിപ്പിച്ചത്. ശനിയാഴ്ച വൈകിട്ടാണ് ഇരുവരെയും മലപ്പുറത്ത് നിന്ന് തട്ടികൊണ്ട് പോയത്. പിന്നീട് വീട്ടുകാരോട് മോചനദ്രവ്യമായി ലക്ഷങ്ങൾ ആവശ്യപെടുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇരുവരെയും തിരൂരിൽ റോഡരുകിൽ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.