കാടാമ്പുഴക്കടുത്തുള്ള ഏര്‍ക്കര, മരവട്ടം എന്നീ സ്ഥലങ്ങളില്‍ നിന്ന് മാലമോഷ്‌ടിച്ച കേസിലാണ് കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശികളായ മുഹമ്മദ് സുഹൈര്‍, അലി അക്ബര്‍ എന്നിവര്‍ കാടാമ്പുഴ പൊലീസിന്റെ പിടിയിലായത്. റോഡരികിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ കഴുത്തില്‍ നിന്ന് മാലമോഷ്‌ടിക്കാന്‍ വിദഗ്ധരാണ് പ്രതികള്‍. ആഡംബര ജീവിതത്തിന് വേണ്ടിയാണ് മോഷണം. ഇവര്‍ കഞ്ചാവിന് അടിമകളുമാണ്. സിനിമയിലെ ബൈക്കിലിരുന്നുള്ള മാലമോഷണരംഗങ്ങളാണത്രെ പ്രചോദനം. പ്രതികള്‍ പലയിടത്തും മാലമോഷ്‌ടിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കാടാമ്പുഴ എസ്.ഐ മഞ്ജിത് ലാല്‍ പറഞ്ഞു. പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.