കോൺഗ്രസ് ,രാഷ്ട്രീയ ലോക്ദൾ എന്നീ പാർട്ടികളുമായി സമാജ് വാദി പാർട്ടി തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങളെ പൂർണ്ണമായും തള്ളിയാണ് പാർട്ടി അധ്യക്ഷൻ മുലായം സിംഗ് യാദവ് രംഗത്തെത്തിയിരിക്കുന്നത്..തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് മുലായം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാൻ ഇല്ലെന്നും മുലായം പറഞ്ഞു.

മുഖ്യമന്ത്രി അഖിലേഷ് യാദവും പാർട്ടി സംസ്ഥാന അധ്യക്ഷൻ ശിവ്പാൽ യാദവും തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ 325 പേരുടെ പട്ടികയും മുലായം പ്രഖ്യാപിച്ചു..താനാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതെന്ന് വ്യക്തമാക്കിയ മുലായം ബാക്കി 78 പേരുടെ പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചു..ശിവ്പാൽ യാദവിന്റെ അടുപ്പക്കാർക്കാണ് കൂടുതൽ സീറ്റുകൾ കിട്ടിയിരിക്കുന്നതെന്നാണ് അഖിലേഷ് ക്യാമ്പിന്റെ ആരോപണം.