കേരളത്തെ സഹായിക്കാന്‍ കൈകോര്‍ക്കണമെന്നും സംഭാവനകള്‍ നല്‍കണമെന്നും യുഎഇ ആക്ടിവിസ്റ്റ് ഖാലിദ് അല്‍ അമേരി

ദുബായ്: കേരളം നേരിടുന്ന പ്രളയ ദുരിതത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് യുഎഇ ആക്ടിവിസ്റ്റ്. കേരളത്തെ സഹായിക്കാന്‍ കൈകോര്‍ക്കണമെന്നും സംഭാവനകള്‍ നല്‍കണമെന്നുമാണ് യുഎഇ ആക്ടിവിസ്റ്റ് ഖാലിദ് അല്‍ അമേരി ഫേസ്ബുക്ക് വീഡിയോയിലൂടെ ആവശ്യപ്പെട്ടത്. ആക്ട് ഫോര്‍ കേരള എന്ന പ്ലക് കാര്‍ഡ് കയ്യില്‍ കരുതിയാണ് അദ്ദേഹം അഭ്യര്‍ത്ഥന നടത്തുന്നത്. 

ലുലു എക്സചേഞ്ച് അന്‍സാരി എക്ചേഞ്ച് വഴിയും ചാര്‍ജുകളില്ലാതെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാമെന്ന് ഖാലിദ് വീഡിയോയില്‍ വ്യക്തമാക്കുന്നു. കേരള ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും കേരളത്തിലുള്ളവരെ കേള്‍ക്കുന്നുവെന്നും പറഞ്ഞാണ് ഖാലിദ് വീഡിയോ അവസാനിപ്പിക്കുന്നത്.