കേരളത്തിന് യുഎഇ സമൂഹത്തിനുള്ള പിന്തുണ അറിയിക്കാനായി 175 ടണ്‍ അടങ്ങുന്ന കാര്‍ഗോ എത്തുമെന്നാണ് അറിയിപ്പ്

ദുബായ്: മഹാപ്രളയം ആഞ്ഞടിച്ച കേരളത്തെ സഹായിക്കാന്‍ യുഎഇ എയര്‍ലെെന്‍ എമിറേറ്റ്സിന്‍റെ കെെത്താങ്ങ്. 100 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ കെടുതിയില്‍ ദുരിതത്തിലായ കേരളത്തിലേക്ക് 175 ടണ്‍ ആവശ്യസാധനങ്ങളുമായി യുഎഇ എയര്‍ലെെന്‍ എമിറേറ്റ്സ് എത്തും. ട്വിറ്ററിലൂടെ അവര്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

കേരളത്തിന് യുഎഇ സമൂഹത്തിനുള്ള പിന്തുണ അറിയിക്കാനായി 175 ടണ്‍ അടങ്ങുന്ന കാര്‍ഗോ എത്തുമെന്നാണ് അറിയിപ്പ്. യുഎഇയിലെ വിവിധ സംഘടനകളും ബിസിനസുകാരമെല്ലാം സമാഹരിച്ച സാധനങ്ങള്‍ ആറോളം വിമാനങ്ങളിലൂടെയാണ് തിരുവനന്തപുരത്ത് എത്തുക. അതേസമയം, കേരളത്തിനുള്ള സഹായനിധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പെരുന്നാള്‍ അവധിക്ക് ശേഷം യുഎഇ സര്‍ക്കാർ‌ വിശദീകരിക്കുമെന്ന് സൂചന.

ഇതിനിടയിൽ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസികൾക്കിടയിൽ ചർച്ച സജീവമായിട്ടുണ്ട്. നിയമത്തിന്‍റെ പേരുപറഞ്ഞ് യുഎഇയുടെ സഹായം നിരാകരിക്കരുതെന്നാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ രാജ്യത്തുകഴിയുന്ന പ്രവാസി മലയാളികളുടെ അഭിപ്രായം. സംഭാവനയായല്ല,

കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിനു വേണ്ടിയാണ് യുഎഇ സഹായം നല്‍കുന്നത്. കത്രീന ചുഴലിക്കാറ്റു സമയത്ത് അമേരിക്കവരെ സഹായം സ്വീകരിച്ചപ്പോള്‍ ദുരഭിമാനത്തിന്‍റെ പേരുപറഞ്ഞ് ഒഴിവാക്കുന്നത് നിലവിലുള്ള നല്ലബന്ധത്തെ ഇല്ലാതാക്കുമെന്ന് അവര്‍ ആശങ്കപ്പെടുന്നു.

Scroll to load tweet…