ന്യൂയോര്‍ക്ക്: ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും ഹാക്ക് ചെയ്തത് യു.എ.ഇ-യാണെന്ന് അമേരിക്ക.വിഷയത്തില്‍ അന്വേഷണം നടത്തിയ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

കഴിഞ്ഞ മെയ് 23 നാണ് ന്യൂസ് ഏജന്‍സിയുടെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും ഹാക്ക് ചെയ്ത് ഖത്തര്‍ അമീറിന്റെ പേരില്‍ വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ചത്.

തീവ്രവാദ സംഘടനകളെ പിന്തുണയ്‌ക്കുന്ന ഈ പ്രസ്താവന ഉയര്‍ത്തിക്കാട്ടിയാണ് ചില അയല്‍രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധമുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ ഹാക്കിങ്ങിനു പിന്നില്‍ തങ്ങളാണെന്ന വാര്‍ത്ത യു.എ.ഇ നിഷേധിച്ചു.