യുഎഇയില്‍ ചെറിയപെരുന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങി

അബുദാബി‍: ശവ്വാല്‍ മാസപ്പിറവി കണ്ടതോടെ യുഎഇയില്‍ ചെറിയപെരുന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങി. താമസസ്ഥലങ്ങളിൽ ഒത്തുകൂടിയാണ് മലയാളി കുടുംബങ്ങളുടെ പെരുന്നാൾ ആഘോഷം. 

വീടുകളിലും പള്ളികളിലും തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. ഫിത്വര്‍ സക്കാത്ത് നൽകി പുതുവസ്ത്രങ്ങളിട്ട് പെരുന്നാൾ നമസ്കാരം. മൈലാഞ്ചിയണിഞ്ഞ് മാപ്പിള പാട്ടിന്റെ മധുരത്തിൽ ഒത്തു ചേരലുകൾ. കൈയും മനസ്സും നിറച്ച് പലഹാരങ്ങൾ.

ലക്ഷക്കണക്കിന് വിശ്വാസികളാണ് മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുക്കുന്നത്. കലാപരിപാടികളും വിനോദയാത്രകളുമായി മലയാളി സംഘടനകളും പെരുന്നാൾ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്.