കള്ളപ്പണം വെളുപ്പിക്കലിനെതിയുള്ള നിയമം പാലിക്കാത്ത ഏഴ് മണി എക്സ്ചേഞ്ചുകളിലൂടെയുള്ള പണമിടപാടുകളാണ് നിരോധിച്ചത്.
യുഎഇ : യുഎഇയില്‍ ഏഴ് വിനിമയ സ്ഥാപനങ്ങളിലൂടെയുള്ള പണമിടപാട് സെൻട്രൽ ബാങ്ക് നിരോധിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി. കള്ളപ്പണം വെളുപ്പിക്കലിനെതിയുള്ള നിയമം പാലിക്കാത്ത ഏഴ് മണി എക്സ്ചേഞ്ചുകളിലൂടെയുള്ള പണമിടപാടുകളാണ് നിരോധിച്ചത്.
താഹിര്‍ എക്സ്ചേഞ്ച് ഇഎസ്.ടി, അല്‍ ഹദാ എക്സ്ചേഞ്ച്, അല്‍ ഹമരിയ എക്സ്ചേഞ്ച്, ദുബായ് എക്സ്പ്രസ് എക്സ്ചേഞ്ച്, സനാ എക്സ്ചേഞ്ച്, കോസ്മോസ് എക്സ്ചേഞ്ച്, ബിന്‍ ബഖീത് എക്സ്ചേഞ്ച് ഇഎസ്.ടി എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് സെന്‍ട്രല്‍ ബാങ്ക് നടപടിയെടുത്തത്. ശമ്പള വിതരണം ഉള്‍പ്പെടെ യാതൊരു പണമിടപാടും ഈ എക്സ്ചേഞ്ചുകള്‍ വഴി നടത്തരുതെന്നാണ് സെന്‍ട്രല്‍ ബാങ്കിന്‍റെ അറിയിപ്പ്. സാവകാശം നല്കിയിട്ടും നിയമലംഘനം പരിഹരിക്കാത്തതിനെ തുടർന്നാണ് അധികൃതര്‍ നിലപാട് കടുപ്പിച്ചത്. നിലവില്‍ വിദേശ കറന്‍സികളുടെ ക്രയവിക്രയത്തിനും ട്രാവലേഴ്സ് ചെക്കിനും മാത്രമാണ് ഈ സ്ഥാപനങ്ങള്‍ക്ക് അനുമതിയുള്ളത്.
