ദുബൈ: ദേശീയദിനം പ്രമാണിച്ച് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 606 തടവുകാരെ വിട്ടയക്കാന്‍ യുഎഇ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ജയില്‍ അധികൃതര്‍ക്ക് കൈമാറി.
ക്രിമിനല്‍ കുറ്റങ്ങളിലകപ്പെട്ട് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ആനുകൂല്യം ലഭ്യമാവില്ല. കുടുംബാഗംങ്ങളുമായി കഴിയാനുള്ള അവസരം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് തടവുകാര്‍ക്ക് മാപ്പുനല്‍കി വിട്ടയക്കുന്നത്. വിട്ടയക്കപ്പെടുന്നവരുടെ പട്ടിക അടുത്തദിവസം നാളെ തയ്യാറാക്കുമെന്ന് ജയില്‍ അധികൃര്‍ അറിയിച്ചു.
