ഷാര്‍ജ : ഭാര്യമാരെ സന്തോഷിപ്പിക്കാന്‍ എന്നവകാശപ്പെട്ട് മയക്കുമരുന്ന് ഉപയോഗിച്ചയാള്‍ പൊലീസ് പിടിയില്‍.ഷാര്‍ജയിലാണ് സംഭവം.മൂന്ന് ഭാര്യയുള്ളയാളാണ് പൊലീസ് പടിയിലായത്. 

ഷാര്‍ജയിലെ കോടതിയില്‍ ഈ കേസിന്‍റെ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ, മൂന്നാമതും വിവാഹിതനായതോടെ മറ്റ് രണ്ട് ഭാര്യമാരും തന്നോട് വഴക്കിടാന്‍ ആരംഭിച്ചു. ഒപ്പം സാമ്പത്തിക പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഇതോടെ സുഹൃത്താണ് മയക്കുമരുന്ന് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചത്.

മയക്കുമരുന്ന് ഉപയോഗിച്ച് ഇടപഴകിയാല്‍ താന്‍ കരുത്തുള്ളയാളാണെന്ന് ഭാര്യമാര്‍ ചിന്തിക്കുമെന്നാണ് സുഹൃത്ത് ഉപയോഗിച്ചത്. മറ്റ് മാര്‍ഗങ്ങളൊന്നും കാണാത്തതിനാല്‍ താന്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങി.മെതാംഫിറ്റമിന്‍ ക്രിസ്റ്റല്‍ അഥവാ ക്രിസ്റ്റല്‍ മെഥ് എന്ന മയക്കുമരുന്നാണ് ഉപയോഗിച്ചത്. ഷേബു എന്നാണ് യുഎഇയില്‍ ഇതിന്റെ പേര്. മയക്കുമരുന്ന് ഉപയോഗത്തോടെ താന്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ മറക്കാന്‍ തുടങ്ങി.

മയക്കുമരുന്ന് ഉപയോഗത്തോടെ താന്‍ കൂടുതല്‍ കരുത്തനായതായി ഭാര്യമാര്‍ക്ക് അനുഭവപ്പെട്ടു. അവര്‍ക്ക് തന്നോടുള്ള ബഹുമാനം കൂടി. ഇതോടെ മയക്കുമരുന്ന് ഉപയോഗിക്കാന്‍ അവര്‍ തന്നെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി.എന്നാല്‍ ഇതിന് യുഎഇയില്‍ നിരോധനമുള്ള കാര്യം അറിയില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. നിരോധിത മയക്കുമരുന്ന് കൈവശം വെയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത കേസില്‍ ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.