യുഎഇ ദിർഹവുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഒന്നരവർഷത്തെ ഉയർന്ന നിരക്കിൽ. ഒരു ദിർഹത്തിന് 17 രൂപ 94 പൈസ എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടന്നത്. നാട്ടിലേക്ക് പണമയക്കാനിരുന്ന പ്രവാസികൾ ഇതോടെ നിരാശരായി.
രൂപയുടെ മൂല്യം വര്‍ദ്ധിച്ചത് എക്സേഞ്ച് നിരക്കിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇതോടെ പല എക്സേഞ്ച് ഏജന്‍സികളിലും ഇന്നലെ തീരെ തിരക്ക് ഇല്ലായിരുന്നു. ഗള്‍ഫ് മലയാളികള്‍ കോടിക്കണക്കിന് രൂപയാണ് കേരളത്തിലേക്ക് അയക്കുന്നത് ഇതില്‍ സമീപ ആഴ്ചകളില്‍ കാര്യമായ കുറവ് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.
ഇതിന് ഒപ്പം തന്നെ സമീപ ദിവസങ്ങളില്‍ രൂപയുടെ മൂല്യം കൂടുവാനാണ് സാധ്യത എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ തന്നെ പ്രവാസികളും പണം അയക്കുന്നത് സമീപ ദിവസങ്ങലില്‍ വൈകിപ്പിക്കാനാണ് സാധ്യത.
