റമസാൻ പ്രമാണിച്ച് വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന 935 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു

റമസാൻ പ്രമാണിച്ച് വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന 935 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നരെ മോചനത്തിനായി പരിഗണിച്ചില്ല. ഇന്ത്യയടക്കം വിവധ രാജ്യങ്ങളില്‍ നിന്നുള്ള 935 തടവുകാരെ വിട്ടയക്കാനാണ് യുഎഇ പ്രസിഡന്‍റ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുടുംബാംഗങ്ങളുമായി ചേര്‍ന്ന് പുതിയൊരു ജീവിതം നയിക്കാന്‍ എത്രയുംപെട്ടെന്ന് ഇവര്‍ക്ക് അവസരമൊരുക്കുമെന്ന് അറ്റോണി ജനറല്‍ അറിയിച്ചു. വിവിധ എമിറേറ്റുകളിലെ പോലീസുമായി സഹകരിച്ച് ഇതിനുള്ള നടപടികള്‍ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. വിട്ടയക്കപ്പെടുന്നവരുടെ കടങ്ങളും മറ്റു ബാധ്യതകളും എഴുതിത്തള്ളും. ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ശിക്ഷാകാലയളവില്‍ നല്ലപെരുമാറ്റം കാഴ്ചവെച്ചവരെയാണ് പ്രധാനമായും പരിഗണിക്കാറ്. ദീര്‍ഘനാളായി തടവില്‍ കഴിയുന്നവര്‍ക്കും ഉത്തരവിന്‍റെ ഫലമായി ശിക്ഷയില്‍ ഇളവുണ്ടാകും. എല്ലാ വര്‍ഷവും റംസാന്‍ പ്രമാണിച്ചുള്ള വിട്ടയക്കല്‍ നിരാലംബരായ നിരവധി തടവുകാര്‍ക്ക് ആശ്വസമാവാറുണ്ട്.