ദുബായ്: യു.എ.ഇയില്‍ വെള്ളിയാഴ്ച വരെ സമ്മിശ്രമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചിലയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. മറ്റ് ചില സ്ഥലങ്ങളില്‍ പൊടിക്കാറ്റടിക്കാനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ പൊടിക്കാറ്റും മഴയും കാറ്റുമെല്ലാമുള്ള അന്തരീക്ഷമാണ് യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

ബുധനാഴ്ച മുതല്വെള്ളിയാഴ്ച വരെ പലയിടത്തും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്ന് അധികൃതര്വ്യക്തമാക്കി. ചിലടങ്ങളില്‍ മഴയ്‌ക്കും സാധ്യതയുണ്ട്. അബുദാബി, അല്‍റുവൈസ്, അല്‍ഗുവൈഫാത്ത്, ലിവ, അലൈന്‍ എന്നിവിടങ്ങളിലും വടക്കന്‍ എമിറേറ്റുകളിലുമാണ് മഴയ്‌ക്കുള്ള സാധ്യത. അതേസമയം മറ്റിടങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാകുന്നത് കൊണ്ട് തന്നെ താപനില വര്‍ധിക്കും.

പൊടിക്കാറ്റിനുള്ള സാധ്യതയുമുണ്ട്. ദൂരക്കാഴ്ച മങ്ങാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.കാറ്റിന്റെ വേഗത മണിക്കൂറില്‍ ശരാശരി 18 മുതല്‍ 28 കിലോ മീറ്റര്‍ വേഗതയിലായിരിക്കും. ചിലയിടങ്ങളില്‍ 40 കിലോമീറ്റര്ർ വേഗതയില്‍ വരെ കാറ്റു വീശാം. പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.