Asianet News MalayalamAsianet News Malayalam

ആറളം കേസില്‍ നിന്ന് നദീറിനെ ഒഴിവാക്കിയതായി കേരള പോലീസ്

  • ആറളം കേസില്‍ നിന്ന് നദീറിനെ ഒഴിവാക്കിയതായി കേരള പോലീസ്
  • അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.വൈ.എസ്.പി രഞ്ജിത്ത് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രതിപ്പട്ടികയില്‍ നിന്നും നദീറിന്റെ പേര് ഒഴിവാക്കിയതായി അറിയിക്കുന്നത്
UAPA against youth for threatening tribal people withdraw

കൊച്ചി: ആറളം കേസില്‍ നിന്ന് നദീറിനെ ഒഴിവാക്കിയതായി കേരള പോലീസ്. അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.വൈ.എസ്.പി രഞ്ജിത്ത് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രതിപ്പട്ടികയില്‍ നിന്നും നദീറിന്റെ പേര് ഒഴിവാക്കിയതായി അറിയിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചയാണ്  നദീര്‍ പ്രതിപട്ടികയില്‍ എത്താന്‍ കാരണം എന്ന് ഒടുക്കം പോലീസ് സമ്മതിക്കുകയാണ്. യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിഞ്ഞെന്നും രൂപ സാദൃശ്യം തെറ്റിദ്ധാരണ സൃഷ്ടിച്ചതാണെന്നും വിവരാവകാശ പ്രകാരം പൊലീസില്‍ നിന്ന് മറുപടി ലഭിച്ചതായി നദീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

കണ്ണൂര്‍ ആറളത്തെ ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് അനുകൂല നോട്ടീസ് വിതരണം ചെയ്തെന്നായിരുന്നു കേസ്. ഇതിനെതിരെ 2016 ഡിസംബര്‍ മുതല്‍ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തി വരികയായിരുന്നു നദീര്‍. സത്യം ജയിക്കും നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടു തന്നെയാണ് 2016 ഡിസംബര്‍ മുതല്‍ ഹൈക്കോടതിയില്‍ ഞാന്‍ കൊടുത്ത കേസുമായി ഇത്രയും കാലം തളരാതെ മുന്നോട്ടു പോകാന്‍ കഴിഞ്ഞത്. UAPA ഉള്‍പ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു കഴിഞ്ഞാല്‍ ആ വ്യക്തി തന്നെയാണ് നിരപരാധിത്വം തെളിയിക്കേണ്ടത് എന്ന ഊരാക്കുടുക്ക് തിരിച്ചറിഞ്ഞത് മുതല്‍ നടക്കാന്‍ തുടങ്ങിയതാണ്. 

അന്വേഷണം നടക്കുമ്പോള്‍ അറസ്റ്റ് ഉണ്ടാകാന്‍ പാടില്ല എന്ന ഹൈക്കോടതി ഉത്തരവും മൂന്നുമാസത്തിനുള്ളില്‍ എന്റെ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയല്ലെങ്കില്‍ എന്നെ വെറുതെ വിടണം എന്ന 2018 ഫെബ്രുവരി 5-ലെ ജസ്റ്റിസ് കമാല്‍ പാഷ ബെഞ്ചിന്റെ ജഡ്ജ്മെന്റും കേസില്‍ സുപ്രധാന വഴിത്തിരിവായതായി നദീര്‍ ഫേസ്ബുക്കില്‍ പറയുന്നു.

നാദീറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഒന്നര വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഞാൻ ജയിച്ചു.

148/16 ആറളം കേസിൽ എനിക്കു മേൽ ചാർത്തിയ UAPA ഉൾപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പിഴവുകൾ സംഭവിച്ചതാണെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം കണ്ടെത്തി. പ്രതിപ്പട്ടികയിൽ നിന്നും എന്റെ പേര് നീക്കം ചെയ്തതായി നിലവിൽ കേസ് അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.വൈ.എസ്.പി രഞ്ജിത്ത് കോടതിയിൽ റിപ്പോർട്ട് നൽകി. യഥാർത്ഥ പ്രതിയെ തിരിച്ചറിഞ്ഞെന്നും രൂപ സാദൃശ്യം തെറ്റിദ്ധാരണ സൃഷ്ടിച്ചതാണെന്നും പോലീസിൽ നിന്നും അറിയാൻ കഴിഞ്ഞു

സത്യം ജയിക്കും നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടു തന്നെയാണ് 2016 ഡിസംബർ മുതൽ ഹൈക്കോടതിയിൽ ഞാൻ കൊടുത്ത കേസുമായി ഇത്രയും കാലം തളരാതെ മുന്നോട്ടു പോകാൻ കഴിഞ്ഞത്. UAPA ഉൾപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ടു കഴിഞ്ഞാൽ ആ വ്യക്തി തന്നെയാണ് നിരപരാധിത്വം തെളിയിക്കേണ്ടത് എന്ന ഊരാക്കുടുക്ക് തിരിച്ചറിഞ്ഞത് മുതൽ നടക്കാൻ തുടങ്ങിയതാണ്.. അന്വേഷണം നടക്കുമ്പോൾ അറസ്റ്റ് ഉണ്ടാകാൻ പാടില്ല എന്ന ഹൈക്കോടതി ഉത്തരവും മൂന്നുമാസത്തിനുള്ളിൽ എന്റെ കേസിൽ അന്വേഷണം പൂർത്തിയാക്കി പ്രതിയല്ലെങ്കിൽ എന്നെ വെറുതെ വിടണം എന്ന 2018 ഫെബ്രുവരി 5-ലെ ജസ്റ്റിസ് കമാൽ പാഷ ബെഞ്ചിന്റെ ജഡ്ജ്‌മെന്റും സുപ്രധാന വഴിത്തിരിവായിരുന്നു. 
വളരെയധികം മാനസിക പ്രയാസങ്ങൾ അനുഭവിച്ചിട്ടുണ്ട്, പലയിടങ്ങളിൽ നിന്നും.. 
അമ്പതിനായിരം രൂപയോളം ശമ്പളമുള്ള വിദേശ ജോലിയുടെ വിസ നഷ്ടപ്പെട്ടു, കേസിന്റെ ആവശ്യത്തിനും മറ്റും സാമ്പത്തികമായി ഞാൻ എത്രയധികം ബുദ്ധിമുട്ടുകൾ സഹിച്ചു.. 
ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ വരികയും സഞ്ചാര സ്വന്തന്ത്ര്യം നിഷേധിക്കലും അങ്ങനെയങ്ങനെ എന്തെല്ലാം...
കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തി ഒരാളെ ഭയത്തിന്റെ ദ്വീപിൽ ഏറെ കാലം താമസിപ്പിച്ചിട്ട് ചില പോലീസ് ഉദ്യോഗസ്ഥർ എന്ത് നേടി?

ഒരു നിരപരാധി എത്ര പെട്ടന്നാണ് ഭരണകൂടത്തിന് മുന്നിൽ തീവ്രവാദിയും മാവോയിസ്റ്റും ആയിത്തീരുന്നത് എന്നത് എന്നിലൂടെ കേരളത്തിന്‌ വ്യക്തമായി ബോധ്യപ്പെട്ടതാണ്.. ഏതെങ്കിലുമൊരു പോലീസ് ഉദ്യോഗസ്ഥന്റെ സംശയത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ജീവിതം തകർന്ന എത്രയധികം യുവാക്കളുണ്ട് ഇവിടെ.. ഞാൻ ജയിച്ചു എന്നത് കൊണ്ട് വലിയ അഭിമാനം ഒന്നും തോന്നുന്നില്ല, നിരപരാധികളായി ഇന്നും ജയിലിൽ കിടക്കുന്ന അനേകം മനുഷ്യരുടെ മാനസികാവസ്ഥ മനസ്സിലാക്കുമ്പോൾ ഒട്ടും... 
തളരാതെ പിടിച്ചു നിൽക്കാനും നിയമപരമായി പോരാടാനും നമുക്കെല്ലാവർക്കും കഴിയണം.. 
നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെടാതെ അനുകൂല വിധി നേടിയെടുക്കുന്നത് വരെ പിന്നാലെ നടക്കണം..

കൂടെ നിന്ന ഒരുപാടൊരുപാട് മനുഷ്യരുണ്ട്.. നേരിട്ടറിയാത്തവരും ഇപ്പോഴും ചേർത്തു പിടിക്കുന്നവരുമായ സ്നേഹങ്ങൾ.. 
പല സമയങ്ങളിലും പല രീതിയിൽ കൂടെ നിന്ന, മനസ്സിലാക്കിയ സൗഹൃദങ്ങൾ...
ചിലരുമായി എപ്പോഴൊക്കെയോ രാഷ്ട്രീയമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുകയും സൗഹൃദം നിലനിർത്താനാവാതെ വന്നപ്പോൾ ഉപേക്ഷിക്കേണ്ടിയും വന്നിട്ടുണ്ട്... ഒന്നര വർഷം ഒരിക്കലും സന്തോഷം നൽകിയ കാലമേ അല്ലായിരുന്നു..

ഒടുവിൽ ജയിച്ചു...

എന്റെ അഡ്വക്കേറ്റ് മനു വിത്സൺ 
അദ്ദേഹത്തിന്റെ ജൂനിയേർസ് 
അഡ്വക്കേറ്റ് ചന്ദ്രശേഖരൻ 
സഖാവ് എം എ ബേബി, ഇടതുപക്ഷ രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരായ ഒരുപാട് സഖാക്കൾ,
ബിനോയ് മാഷ്, പ്രദോഷ് സഖാവും ബീജ ടീച്ചറും, 
ഷർഹാദ്, ഷഫീക്, അരുന്ധതി, ഷാഹിന, ദിവ്യ, ഹസ്ന, മുർഷിദ്, മഞ്ചു, സ്വാതി, അസ്‌നിയ, ഇർഷാദ്, പ്രകാശേട്ടൻ, സുഹൈൽ, ദിനിൽ, ശ്രീജിത്തേട്ടൻ, ഗുലാബ് ജാൻ, സഖാവ് കെ ടി, വർമാജി, വേലു ബ്രോ, നവമലയാളി സഖാക്കൾ, സന്ദീപ്, ദീപു, അനുഷ പോൾ, അരുൺ, ജോൺസേട്ടൻ, അന്ന, അഖി, പീക്കൂ, വാസു, ആരതി ചേച്ചി, പാർവതി ചേച്ചി, അഖിൽ, ബിന്ദു ചേച്ചി, ഷെറിൻ ചേച്ചി, സുനിലേട്ടൻ, വൽസേട്ടൻ, പരാഗ്, പാലക്കട, നവിയേട്ടൻ, റാഫി മാഷ്, ഷാജു മാഷ്, വിഷ്ണു മാഷ്, ലത്തീഫ് മാഷ്... കോഴിക്കോട് സാംസ്കാരികവേദിയിലെ സുഹൃത്തുക്കൾ, ഒ പി സുരേഷ്, കവി സുഹൃത്തുക്കൾ, അടയാളത്തിലെയും കോഴിക്കോട് ആർട്ട് ഗാലറിയിലെയും തുരുത്തിലെയും സാംസ്‌കാരിക ഇടവഴിയിലെയും സുഹൃത്തുക്കൾ... രാമേട്ടനും ശ്രീയേട്ടനും നവാസ്ക്കയും മനോജേട്ടനും ദോഹയിലെ മറ്റു സഖാക്കളും... 
മനില ചേച്ചി, ഷാനി ചേച്ചി, ഹർഷേട്ടൻ, സനീഷേട്ടൻ, അഭിലാഷ്, പ്രമോദേട്ടൻ, ഷഹീദ്, സാനിയോ, സുർജിത് അയ്യപ്പത്ത്, അനു, ഷില്ലറ്റ്, നിഖിൽ, ബിനു, അബ്‌ജോത്... 
മാധ്യമ പ്രവർത്തകരായ കുറെയേറെ സുഹൃത്തുക്കൾ... 
ലാലിമ്മ, കാരാളി, ഷിബി, സന്തോഷ് ടി എൻ, ഷുക്കൂർ വക്കീൽ, ലാസർ ഷൈൻ, മഹേഷ്‌ കക്കത്ത്, പി കെ ഫിറോസ്, ഫ്രാൻസിസ്, നീനു, ചിന്ത ജെറോം, 
ടി പി ബിനീഷ്, ദിവ്യ ഭാരതി......................

വീട്ടുകാർ... ഋഥ്വിക്കിന്റെ അമ്മ....
അങ്ങനെയങ്ങനെ പേര് മെൻഷൻ ചെയ്താൽ തീരാത്ത, നേരിട്ട് അറിയാവുന്നതും അല്ലാത്തതുമായ കുറെയേറെ മനുഷ്യർ... 
(ഏറ്റവും പ്രിയപ്പെട്ട സൗഹൃദങ്ങൾ ആകും ഒരുപക്ഷെ വിട്ടു പോയിരിക്കുക.. ക്ഷമിക്കുക..)

നോയൽ ജോർജ്ജിനോടും 
ചിലരുടെ ഇരവാദത്തിനു നിന്നുകൊടുക്കാതെ നിയമപരമായി വിഷയം കൈകാര്യം ചെയ്യാൻ ഓടി നടക്കുന്നതിനിടയിൽ നഷ്ടപ്പെട്ട സൗഹൃദങ്ങളോടും 
സുതാര്യമായി അന്വേഷണം നടത്തിയ കോഴിക്കോട് ആഭ്യന്തര സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരോടും എല്ലാവരോടും ഒരുപാടൊരുപാട് സ്നേഹം...

 

Follow Us:
Download App:
  • android
  • ios