ദില്ലി: ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥയെ യൂബര്‍ ടാക്സി ഡ്രൈവര്‍ ബലാത്സംഗം ചെയ്ത് കൊന്നു. ലെബനനിലെ ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥയും സാമൂഹ്യ പ്രവര്‍ത്തകയുമായ റെബേക്ക ദയ്കസിനാണ് ദാരുണാന്ത്യം ഉണ്ടായത്. സുഹൃത്തുക്കളുടെ കൂടെ സമയം ചിലവഴിച്ചതിന് ശേഷം രാത്രിയില്‍ താമസസ്ഥലത്തേക്ക് പോകാനാണ് യൂബര്‍ ടാക്സി വിളിച്ചത്. 

യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ഡ്രൈവര്‍ തരേക് ഹവാച്ച് അറസ്റ്റിലായി. പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ ഇങ്ങനെ പറയുന്നു, 'യുവതി സുന്ദരിയായിരുന്നു, ഇറക്കം കുറഞ്ഞ പാവാടയാണ് ധരിച്ചത് , വിദേശിയായത് കൊണ്ട് യുവതിയെ ബലാത്സംഗം ചെയ്യാന്‍ എളുപ്പമായിരിക്കുമെന്ന് കരുതി.

കൊലപാതകം നടത്തിയതിന് ശേഷം യുവതിയുടെ ശരീരം റോഡ് അരികില്‍ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപെടുകയായിരുന്നു. പ്രതി ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയാണെന്നും ജയിലില്‍ കിടന്നിട്ടുണ്ടെന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.