ഇനി ഒരാൾക്കും തന്റെ മകന്റെ വിധി ഉണ്ടാവരുതെന്നും പ്രഭാവതി അമ്മ

തിരുവനന്തപുരം: തന്റെ പ്രാർഥന ദൈവം കേട്ടെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ പ്രതികരിച്ചു.പൊലീസ് കസ്റ്റഡിയില്‍ മകന്‍ കൊല്ലപ്പെട്ട കേസില്‍ കോടതി വിധി വന്നതിന് പിന്നാലെയാണ് പ്രതികരണം. ഇനി ഒരാൾക്കും തന്റെ മകന്റെ വിധി ഉണ്ടാവരുതെന്നും പ്രഭാവതി അമ്മ പറഞ്ഞു.

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ രണ്ട് പൊലീസുദ്യോഗസ്ഥർക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു.
ഒന്നും രണ്ടും പ്രതികളായ കെ.ജിതകുമാർ, എസ്.വി.ശ്രീകുമാർ എന്നിവർക്കാണ് തിരുവനന്തപുരം സിബിഐ കോടതി വധശിക്ഷ വിധിച്ചത്. ഡിവൈഎസ്പി ടി.അജിത് കുമാര്‍, മുൻ എസ്പിമാരായ ഇ.കെ.സാബു, ടി.ഹരിദാസ് എന്നിവര്‍ക്ക് 3 വര്‍ഷം വീതം തടവുശിക്ഷയും വിധിച്ചു. ഒന്നും രണ്ടും പ്രതികളിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഈടാക്കാനും കോടതി വിധിച്ചു.