വിധി നാളെ കേസ് പരിഗണിക്കുന്നത് തിരു. സിബിഐ കോടതി കേസിൽ ആറു പൊലീസുകാർ പ്രതികള്‍ അർഹമായ ശിക്ഷ കിട്ടുമെന്ന് അമ്മ
തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടികൊന്ന കേസിൽ വിധി നാളെ. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്. ആറ് പൊലീസുകാരാണ് കേസിലെ പ്രതികൾ . 13 വർഷങ്ങൾക്ക് ശേഷമാണ് വിചാരണ പൂർത്തിയാക്കി വിധി പറയുന്നത്. 2005 സെപ്തംബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം.
സിബിഐയുടെ വാദങ്ങള് കൂടി ഇന്ന് പരിഗണിച്ച ശേഷമായിരിക്കും തിരുവനന്തപുരം സിബിഐ കോടതി വിധി തീരുമാനിക്കുക. പ്രതകൾക്ക് അർഹമായ ശിക്ഷ കിട്ടും വരെ നീതിക്കുവേണ്ടി പോരാടുമെന്ന് ഊദയകുമാറിന്റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
മോഷണക്കുറ്റം ആരോപിച്ച് ഫോർട്ട് സിഐയുടെ സ്ക്വാഡ് കസ്റ്റഡയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊന്ന ശേഷം കള്ളസേടുണ്ടാക്കിയെന്നാണ് സിബിഐ കേസ്. ആറു പൊലീസുകാരാണ് കേസിലെ പ്രതികള്. 2005 സെപ്റ്റംബർ 27നു ശ്രീകണ്ശ്വേരം പാർക്കിൽ നിന്നാണ് ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൊലീസുകാരായ ജിത കുമാർ, ശ്രീകുമാർ, സോമൻ എന്നിവർ ചേർന്ന് ഉരുട്ടിയെന്നാണ് കേസ്. മരണ ശേഷം രക്ഷപ്പെടാനായി ഉയകുമാറിനെതിരെ വ്യാജ രേഖകളുണ്ടാക്കി കേസെടുക്കാൻ കൂട്ടുനിന്നതിനാണ് അന്നത്തെ ഫോർട്ട് എസ്ഐ അജിത് കുമാർ, സിഐയായിരുന്ന ഇകെ.സാബു. ഫോർട്ട് അസിസ്റ്റ് കമ്മീഷണ ഹരിദാസ് എന്നിവരെ സിബിഐ പ്രതിയാക്കിയ്.
ഇവർക്കെതിരെ സിബിഐ കൊലപാതക കുറ്റവും ചുമത്തിയിട്ടുണ്ട്. സംഭവം നടന്ന് 13 വർഷങ്ങള്ക്കു ശേഷമാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പറയാൻ പോകുന്നത്.
