തിരുവനന്തപുരം: ഏകീകൃത സിവിൽകോഡിനെതിരെ ക്യാംപെയിന്‍ തുടങ്ങാ൯ യുഡിഎഫ് തീരുമാനം. വ്യക്തി നിയമങ്ങളിൽ മാറ്റം വരുത്താനുളള കേന്ദ്ര തീരുമാനത്തെ അംഗീകരിക്കുന്നില്ല. അഴിമതിക്കുംഅക്രമ രാഷ്ട്രീയങ്ങൾക്കുമെതിരെ ആയിരം പൊതുയോഗങ്ങൾ സംഘടിപ്പിക്കും.
നിയമസഭ നടപടിക്രമങ്ങൾ ഇനി സ്തംഭിപ്പിക്കേണ്ടതില്ലെന്നും യുഡിഎഫ് തീരുമാനം. കഴിഞ്ഞ പത്തുവർഷത്തെ നിയമനങ്ങൾ അന്വേഷണ പരിധിയിൽ കൊണ്ടുവരണം. അതിരപ്പളളി പദ്ധതിയെ എതിർക്കാനും യുഡിഎഫ് തീരുമാനിച്ചു. കണ്ണൂർ കൊലപാതകങ്ങളിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് സംഘം നാളെ മുഖ്യമന്ത്രിയെ കാണും.
