Asianet News MalayalamAsianet News Malayalam

'വനിതാമതിൽ വർഗീയ മതിൽ' എന്ന പ്രചാരണവുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ്

'വനിതാമതിൽ വർഗീയ മതിൽ' എന്ന പ്രചാരണവുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ് തീരുമാനം. ഇതിനായി പോഷക സംഘടനകളെ പ്രചാരണ രംഗത്തിറക്കാനും തീരുമാനം.

udf against womens wall
Author
thiruvananthapuram, First Published Dec 13, 2018, 2:43 PM IST

 

തിരുവനന്തപുരം: 'വനിതാമതിൽ വർഗീയ മതിൽ' എന്ന പ്രചാരണവുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ് തീരുമാനം. ഇതിനായി പോഷക സംഘടനകളെ പ്രചാരണ രംഗത്തിറക്കാനും തീരുമാനം. ശബരിമല വിഷയത്തില്‍ തുടർ സമരപരിപാടികൾ തീരുമാനിക്കാൻ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം.

അതേസമയം, വനിതാ മതിലിനെ വർഗീയ മതിലെന്ന് വിശേഷിപ്പിച്ച യുഡിഎഫ് എംഎൽഎ എം കെ  മുനീറിന്‍റെ പരാമർശത്തെച്ചൊല്ലി ഇന്ന്  നിയമസഭയില്‍  കയ്യാങ്കളിയുണ്ടി. ബെർലിൻ മതിൽ പൊളിച്ച പോലെ ഈ വർഗീയ മതിൽ ജനം പൊളിക്കും എന്ന എംകെ മുനീർ എംഎല്‍എയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷവും ബഹളമുണ്ടാക്കി. തുടര്‍ന്ന് വനിതാമതില്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി സ്പീക്കര്‍ നിഷേധിച്ചു. പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് ഇറങ്ങി പോവുകയും ചെയ്തു. 

ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios