കോട്ടയം: കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ യു.ഡി.എഫിന്റെ പരാതി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മാനിടുംകുഴി വാര്‍ഡില്‍ ഔദ്യോഗിക വാഹനത്തില്‍ തിരഞ്ഞെടുപ്പു പ്രചരണത്തിന് വന്നത് ചട്ടലംഘനമാണെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്‍കി.

തിരഞ്ഞെടുപ്പുകളിലും, ഉപതിരഞ്ഞെടുപ്പുകളിലും കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധം ഔദ്യോഗിക വാഹനങ്ങളില്‍ സഞ്ചരിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പരാതി ഔദ്യോഗിക വാഹനത്തില്‍ തിരഞ്ഞെടുപ്പു പ്രചരണത്തിന് എത്തുകവഴി കേന്ദ്രമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയതായും യു.ഡി.എഫ് ആരോപിച്ചു.