Asianet News MalayalamAsianet News Malayalam

ഒക്ടോബര്‍ 13ന് യുഡിഎഫ് ഹര്‍ത്താല്‍

UDF hartal on october 13
Author
First Published Oct 4, 2017, 12:39 PM IST

വേങ്ങര: ഈ മാസം 13ന് സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍ നടത്തും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ജിഎസ്‌ടിയിലൂടെ ഉണ്ടായിരിക്കുന്ന പ്രതിസന്ധി രേഖപ്പെടുത്താനും ഇന്ധനവില വർധനയ്ക്കെതിരെ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് ഹർത്താലെന്ന് മലപ്പുറം വേങ്ങരയിൽ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

ഇന്ധനവില ലഘൂകരിക്കാൻ സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

 

Follow Us:
Download App:
  • android
  • ios