മലപ്പുറം; പെരിന്തല്‍മണ്ണയിലെ മുസ്ലീംലീഗ് ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിപ്പൊളിച്ചതില്‍ പ്രതിഷേധിച്ച് മലപ്പുറം യുഡിഎഫ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമായി ചുരുക്കി. 

നേരത്തെ മലപ്പുറം ജില്ലയില്‍ ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തിരുന്നു. സംസ്ഥാന യുഡിഎഫ് നേതൃത്വത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഹര്‍ത്താല്‍ താലൂക്കില്‍ മാത്രമാക്കി ചുരുക്കിയതെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കി.