ജൂണ്‍ 30ലേക്കാണ് ഹര്‍ത്താല്‍ മാറ്റിയത് ഈ മാസം ഏഴിനായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്  

ഇടുക്കി: ഇടുക്കിയിൽ യുഡിഎഫ് ജൂണ്‍ എഴിന് പ്രഖ്യാപിച്ചിരുന്ന ഹർത്താൽ മാറ്റിവച്ചു. ജൂണ്‍ 30ലേക്കാണ് മാറ്റിയത്. നിപ പനിയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്‍റെ അഭ്യർത്ഥന മാനിച്ചാണ് ഹർത്താൽ മാറ്റിയത്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നു ആരോപിച്ചായിരുന്നു യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്.