വയനാട്: സി.പി.എം പൊതുയോഗം കണ്ടുകൊണ്ടിരുന്ന യു.ഡി.എഫ് നേതാക്കളെ മര്‍ദിച്ച സംഭവത്തില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീനാച്ചി സ്വദേശികളായ പുത്തന്‍പുരയില്‍ ബിനു(39), കുന്നുംപുറത്ത് സബിന്‍ജിത്ത്(21) എന്നിവരെയാണ് സുല്‍ത്താന്‍ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്ച വൈകുന്നേരമാണ് ഡി.സി.സി സെക്രട്ടറിയും മുനിസിപ്പല്‍ കൗണ്‍സിലറുമായ എന്‍.എം. വിജയനും മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂരിനും മര്‍ദനമേറ്റത്. ബത്തേരി നഗരസഭ പരിസരത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വരാന്തയിലിരുന്ന് സി.പി.എം പൊതുയോഗം വീക്ഷിക്കുകയായിരുന്നു ഇവര്‍.

ഇവരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ശനിയാഴ്ച രാത്രി പ്രതിഷേധ പ്രകടനവും എം.എല്‍.എയുടെ നേതൃത്വത്തില്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധവും നടത്തിയിരുന്നു. അറസ്റ്റിലായവര്‍ക്കെതിരെ 308 വകുപ്പ് പ്രകാരം വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.