നിയമസഭാ കവാടത്തിലെ യുഡിഎഫ് എംഎൽഎമാരുടെ സത്യഗ്രഹ സമരം അവസാനിപ്പിച്ചു. സത്യഗ്രഹം വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയിൽ മൂന്ന് യുഡിഎഫ് എംഎൽഎമാർ 11 ദിവസമായി നടത്തിവന്ന സത്യഗ്രഹം അവസാനിപ്പിച്ചു. എംഎൽഎമാരായ വി എസ് ശിവകുമാർ,പാറയ്ക്കൽ അബ്ദുള്ള,എൻ ജയരാജ് എന്നവരുടെ സമരമാണ് സഭ പിരിഞ്ഞതിനെ തുടർന്ന് അവസാനിപ്പിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സഭ ബഹിഷ്കരിച്ചെത്തിയ പ്രതിപക്ഷ എംഎൽഎമാർക്കൊപ്പം നിയമസഭയിലെ ഗാന്ധി പ്രതിമയുടെ മുന്നിലെത്തിയ ശേഷം എംഎൽഎമാർ സമരം അവസാനിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു.
സാമാജികരുടെ സമരം വിജയമാണെന്നും എംഎൽഎമാരെ ചർച്ചയ്ക്ക് വിളിക്കാത്ത സർക്കാർ നടപടി ജനാധിപത്യവിരുദ്ധമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

നിയമസഭയിലെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം സഭ ബഹിഷ്കരിച്ച് പുറത്തെത്തിയ ശേഷമായിരുന്നു സഭാകവാടത്തിലെ എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിച്ചതായി ചെന്നിത്തല അറിയിച്ചത്. പി കെ ബഷീറും വി ജോയിയും നിയമസഭയില്‍ ഏറ്റുമുട്ടിയിരുന്നു. എം കെ മുനീറിന്‍റെ വർഗീയ മതിൽ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു കയ്യാങ്കളി.