ദില്ലി:കേരളത്തിലെ യുഡിഎഫ് എൽഡിഎഫ്  എംപിമാർ ഇന്ന് ഗ്രാമവികസന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിന് കൂടുതൽ കേന്ദ്രവിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രി ഗ്രാമ റോഡ് വികസന പദ്ധതി, ഗ്രാമ ഭവന നിർമ്മാണ പദ്ധതി എന്നിവയയക്കായി കൂടുതൽ വിഹിതം എംപിമാർ ആവശ്യപ്പെടും.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പത്ത് ശതമാനം ദുരന്ത ബാധിത പ്രദേശങ്ങളിൽ ചെലവഴിക്കാൻ തയ്യാറാകണമെന്നും നിർദ്ദേശം വയ്ക്കും. ധനമന്ത്രി അരുൺ ജയ്റ്റലിയെ കാണാനും എംപിമാർ ശ്രമിക്കുന്നുണ്ട്.