തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെയുള്ള യു.ഡി.എഫിന്റെ ശക്തമായ സമര പരമ്പരകള്‍ക്ക് ഇന്നു തുടക്കം. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ഇന്ന് രാവിലെ പത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി സമര പ്രഖ്യാപന കണ്‍വെണ്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായിരിക്കും. കണ്‍വന്‍ഷനില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്‍ രാഷ്‌ട്രീയ രേഖ അവതരിപ്പിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായുള്ള രാഷ്‌ട്രീയ പ്രമേയം യു.ഡി.എഫ് ഏകോപന സമിത സെക്രട്ടറി ജോണി നെല്ലൂര്‍ അവതരിപ്പിക്കും.