എന്നാല്‍ നിലയ്ക്കലിലെത്തിയ  ജനപ്രതിനിധികള്‍ക്ക് മാത്രം അവരുടെ വാഹനത്തില്‍ പമ്പയിലേക്ക് പോകാമെന്നായിരുന്നു പൊലീസ് നിലാപട്. എല്ലാവരെയും പമ്പയിലേക്ക് വിടണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. 

പമ്പ: യുഡിഎഫ് സംഘത്തിന് സന്നിധാനത്തേക്ക് പോകാമെന്ന് പൊലീസ്. നിരോധനാജ്ഞ ലംഘിക്കുമെന്നും ശബരിമലയെ തകര്‍ക്കാനുള്ള നീക്കം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫിന്‍റെ ഒന്‍പത് നേതാക്കളും അമ്പതോളം പ്രവര്‍ത്തകരുമാണ് നിലയ്ക്കലിലെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാല്‍ നിലയ്ക്കലിലെത്തിയ ജനപ്രതിനിധികള്‍ക്ക് മാത്രം അവരുടെ വാഹനത്തില്‍ പമ്പയിലേക്ക് പോകാമെന്നായിരുന്നു പൊലീസ് നിലാപട്. എല്ലാവരെയും പമ്പയിലേക്ക് വിടണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. നിരോധനാജ്ഞ നിലവിലുണ്ടെന്നും നിലക്കല്‍ ബേസ് സ്റ്റേഷന് അപ്പുറത്തേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്ന നിലപാടും പൊലീസ് എടുത്തതോടെയാണ് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചു. നേതാക്കളുടെ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാമെന്നും എല്ലാ പ്രവര്‍ത്തകര്‍ക്കും പമ്പയിലേക്ക് പോവാമെന്നും ഉമ്മന്‍ ചാണ്ടിയോട് പൊലീസ് വ്യക്തമാക്കി. 

സാധാരണ ഭക്തരെ തടയുന്ന പൊലീസ് നടപടി ശരിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് സന്നിധാനത്തേക്ക് പോകാന്‍ പൊലീസ് അനുവദിച്ചത് യുഡിഎഫ് സമരത്തിന്‍റെ ആദ്യഘട്ട വിജയമാണ്. നിരോധനാജ്ഞാ ലംഘനം പ്രഖ്യാപിത നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു.