തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരിതങ്ങള്‍ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ എം.എം.ഹസന്‍. ദുരിതബാധിത മേഖലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നതിനേയും ഹസ്സന്‍ വിമര്‍ശിച്ചു.

ഇത്ര വലിയ ദുരന്തമുണ്ടായിട്ടും മന്ത്രിസഭ ചേരുകയോ റവന്യൂ മന്ത്രി ദുരിതമേഖലകള്‍ സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ല, മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ള ഭിന്നതയാണ് ഇതിന് കാരണമെന്ന് ഹസന്‍ പറഞ്ഞു.

ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ ആരോപിച്ചിരുന്നു.