പദ്ധതി ഉപേക്ഷിക്കുന്നത് വികസന രംഗത്ത് വലിയ തിരിച്ചടിയാകുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍.

കോഴിക്കോട്: ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ യു.ഡി.എഫ് കോഴിക്കോട് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. ചൊവ്വാഴ്ച സമര പരിപാടകളെക്കുറിച്ച് ആലോചിക്കുന്നതിന് വേണ്ടി കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കും. പന്നിയങ്കര മേല്‍പ്പാല നിര്‍മാണമടക്കം പൂര്‍ത്തിയായ സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കുന്നത് വികസന രംഗത്ത് വലിയ തിരിച്ചടിയാകുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍.