ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പരാതി തള്ളി. പോളിംഗ് ഏജന്‍റുമാരെ വയ്ക്കണമെന്ന് നിർബന്ധമില്ലെന്ന് വരണാധികാരി. 'ഏജന്റില്ലെങ്കിൽ വോട്ട് ആരെ കാണിക്കണമെന്ന് ചട്ടത്തിൽ പറയുന്നില്ല'. 'എൽഡിഎഫിന് വോട്ട് റദ്ദാകുന്ന സാഹചര്യം ഉണ്ടാകില്ല' . വോട്ട് ഒരാളുടെ മൗലികാവകാശമാണെന്നും വരണാധികാരി.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിയമസഭാ സെക്രട്ടറിക്ക് നല്‍കിയ പരാതി നൽകിയാണ് തള്ളിയത്. മൂന്ന് പാർട്ടികൾക്ക് പോളിംഗ് ഏജന്റുമാരില്ലെന്നും ഏജന്റുമാരില്ലാത്ത പാർട്ടികളുടെ വോട്ട് റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം.  സിപിഐ, ജനതാദൾ, എൻസിപി കക്ഷികൾക്കാണ് ഏജന്റുമാരില്ലാത്തത്.