Asianet News MalayalamAsianet News Malayalam

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ വിധി പറയുന്ന തിയ്യതി ഇന്ന് തീരുമാനിക്കും

  • 13 വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയാൻ പോകുന്നത്
  • ആറു പൊലീസുകാരാണ് പ്രതികൾ.
     
Udhayakkumar murder case follow up
Author
First Published Jul 19, 2018, 2:26 AM IST

തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിൽ വിധി പറയുന്ന തിയ്യതി ഇന്ന് തീരുമാനിക്കും. സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവച്ചത്. 13 വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയാൻ പോകുന്നത്. മോഷണ കുറ്റം ആരോപിച്ച് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാർ എന്ന യുവാവിനെ ഉരുട്ടിക്കൊലപ്പെടുത്തി എന്നതാണ് കേസ്. ആറു പൊലീസുകാരാണ് പ്രതികൾ.

മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് ഉദയകുമാറിനെ ഫോർട്ട് സിഐയുടെ സ്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിത കുമാർ‍, ശ്രീകുമാർ, സോമൻ എന്നിവർ ചേർന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. കൊലപ്പെടുത്തി ശേഷം സ്റ്റേഷനിലെ എസ്ഐയും സിഐയും ഫോർട്ട് അസിസ്റ്റ് കമ്മീഷണർ എന്നിവർ ചേർന്ന് ഗൂഡോലചന നടത്തുകയും വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തുവെന്നും സിബിഐ കണ്ടെത്തി.  

അജിത് കുമാർ, ഇ.കെ.സാബു, ഹരിദാസ് എന്നി ഉന്നത ഉദ്യോഗസ്ഥരാണ് മറ്റ് പ്രതികള്‍.  വിചാരണക്കിടെ മൂന്നാം പ്രതി സോമൻ മരിച്ചു. കേസില നാലാം പ്രതിയാക്കിയ ഫോർ‍ട്ട് സ്റ്റേഷനിലെ എഎസ്ഐ ശശിധരനെ സിബിഐ മാപ്പു സാക്ഷിയാക്കി. എഎസ്ഐ ഉള്‍പ്പെടെ ഫോർ‍ട്ട് സ്റ്റേഷനിലുണ്ടായിരുന്ന ആറു പോലീസുകാർ മാപ്പു സാക്ഷികളായി മൊഴി നൽകി.  47 സാക്ഷികളിൽ ഉദയകുമാറിനൊപ്പം പൊലീസ് കസ്റ്റഡിലെടുത്ത് പ്രധാന സാക്ഷി സുരേഷും ഒരു പൊലീസുകാരനും കൂറുമാറിയിരുന്നു. 

ആദ്യം ക്രൈം ബ്രാ‌ഞ്ച് അന്വേഷിച്ച് മൂന്നു പൊലീസുകാർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ സാക്ഷികള്‍ കൂട്ടത്തോടെ കൂറമാറിതിനെ തുടർന്ന്  ഉദയകുമാറിൻറെ അമ്മ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്. കൊലപാതകം, വ്യാജ രേഖയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി സിബിഐ ഏഴു പേർക്കെതിരെ കുറ്റപത്രം സമ‍പ്പിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios