മറ്റൊരു ബോട്ടില്‍ ഉണ്ടായിരുന്നവരാണ് ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറലോകം അറിഞ്ഞത്

കാര്‍വാര്‍ : ഗോവയില്‍ മത്സ്യബന്ധനം കഴിഞ്ഞ് ഉഡുപ്പി മല്‍പെയിലേയ്ക്ക് മടങ്ങുകയായിരുന്ന ബോട്ടിനരികിലേയ്ക്ക് ഹെലികോപ്ടറിലെത്തി മത്സ്യം വാങ്ങിയ സംഭവത്തില്‍ അന്വേഷണം. തീരസംരക്ഷണ സേനയുടെ ഹെലികോപ്ടറാണ് ഇതെന്നാണ് സൂചന. 

മറ്റൊരു ബോട്ടില്‍ ഉണ്ടായിരുന്നവരാണ് ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറലോകം അറിഞ്ഞത്. നടുകടലിലെ മീന്‍ വാങ്ങല്‍ വിവാദമായതോടെ മാല്‍പെ തുറമുഖ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച കാര്‍വാര്‍-ഗോവ അതിര്‍ത്തിയിലാണ് സംഭവം. 

കോപ്ടറില്‍ നിന്നു കയറില്‍ കെട്ടി ബോട്ടിലേയ്ക്ക് താഴ്ത്തിയ കവറില്‍ മത്സ്യത്തൊഴിലകളികള്‍ ഇട്ടുകൊടുത്ത മത്സ്യവുമായി പറന്നു നീങ്ങുന്നതാണ് വീഡിയോയിലുള്ളത്.