സന്തോഷ് കുമാര്‍ എല്‍പിജി സിലിണ്ടറുകള്‍ മറിച്ചുവില്‍ക്കുന്നുവെന്ന ആരോപണവുമായി ജനങ്ങള്‍ രംഗത്തെത്തിയതോടെയാണ് എസ്ഡിഒ അഷിഷ് നാരായണന്‍ ബിജെപി നേതാവിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

പാറ്റ്ന: പ്രധാനമന്ത്രിയുടെ പേരിലുള്ള ഉജ്ജ്വല യോജന പദ്ധതിക്കുവേണ്ടി കൊണ്ടുവന്ന ഗ്യാസ് സിലിണ്ടറുകള്‍ മറിച്ചുവിറ്റ ബിജെപി നേതാവ് പിടിയില്‍. പ്രദേശികമായി വിമര്‍ശനം ആരോപണത്തിനു പിന്നാലെ ബിജെപി നേതാവ് സന്തോഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 37 എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു. 

Add Asianetnews as a Preferred SourcegooglePreferred

സന്തോഷ് കുമാര്‍ എല്‍പിജി സിലിണ്ടറുകള്‍ മറിച്ചുവില്‍ക്കുന്നുവെന്ന ആരോപണവുമായി ജനങ്ങള്‍ രംഗത്തെത്തിയതോടെയാണ് എസ്ഡിഒ അഷിഷ് നാരായണന്‍ ബിജെപി നേതാവിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

സിലിണ്ടറുകള്‍ സ്റ്റോക്കില്ലയെന്നാണ് ഇവര്‍ ആളുകളോട് പറഞ്ഞിരുന്നത്. എന്നാല്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി എത്തിച്ച സിലിണ്ടറുകള്‍ ബിജെപി നേതാക്കള്‍ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുകയായിരുന്നു. ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ക്ക് 1600 രൂപ വിലയുള്ള എല്‍പിജി കണക്ഷന്‍ സൗജന്യമായി നല്‍കുന്നതാണ് ഉജ്ജ്വല യോജന പദ്ധതി.