9000 കോടി രൂപയാണ് പലിശ അടക്കം വിജയ് മല്യ തിരിച്ചടിക്കേണ്ടത്. കേസെടുത്തതിന് പിന്നാലെ ഇംഗ്ലണ്ടിലേക്ക് കടന്ന മല്യയെ കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റ് ചെയ്തു

ലണ്ടന്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമോ എന്ന കാര്യത്തില്‍ ലണ്ടന്‍കോടതി ഇന്ന് വിധി പറയും. വെസ്റ്റ് മിനിസ്ടര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ്. വിവിധ ബാങ്കുകളുടെ കണ്‍‍സോര്‍ഷ്യം വഴി വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് കേസെടുത്തത്. 

9000 കോടി രൂപയാണ് പലിശ അടക്കം വിജയ് മല്യ തിരിച്ചടിക്കേണ്ടത്. കേസെടുത്തതിന് പിന്നാലെ ഇംഗ്ലണ്ടിലേക്ക് കടന്ന മല്യയെ കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റ് ചെയ്തു.ഇപ്പോള്‍ ജാമ്യത്തിലാണ്. പലിശ ഒഴിച്ചുള്ള വായ്പാ തുക മുഴുവൻ തിരിച്ചടക്കാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ ദിവസം വിജയ് മല്യ ട്വീററ് ചെയ്തിരുന്നു. 

ഇതിനിടെ അഗസ്റ്റാ വെസ്റ്റ് ലാന്‍ഡ് കേസിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും. കോഴപ്പണം കൈപറ്റിയ കേസില്‍ അറസ്റ്റിലായ മിഷേലിന്‍റെ സിബിഐ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തിലാണിത്.