ശനിയാഴ്ച ലണ്ടന്‍ ബ്രിഡ്ജിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് പേരില്‍ രണ്ട് പേരുടെ പേരും ചിത്രങ്ങളും പൊലീസ് പുറത്ത് വിട്ടു. ലണ്ടനിലെ ബാര്‍കിങ് സ്വദേശികളായ ഖുറാം ബട്ട്, റാഷിദ് റിദ്വോന്‍ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സ്കോര്‍ട്‍ലാണ്ട് യാര്‍ഡ് പൊലീസ് പറയുന്നത്.ഇതില്‍ ഖുറാം ബട്ട് പാകിസ്ഥാന്‍ വംശജനാണ്.

നേരത്തെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പന്ത്രണ്ട് പേരെ വെറുതെ വിട്ടു. മൂന്നാമത്തെ അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും വിവരങ്ങള്‍ പൊലീസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.