എന്നാല്‍ ഫോട്ടോകള്‍ വ്യാജമാണെന്നാണ് ഇവരുടെ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയത്. അടുത്തിടെ മന്ത്രിയായി സ്ഥാനമേറ്റതിന് തൊട്ടു പിന്നാലെയാണ് ഫാഷന്‍ താരം കൂടിയായ ഈ 24 കാരി സുന്ദരിയുടെ ചിത്രം ഓണ്‍ലൈനില്‍ ഒഴുകാന്‍ തുടങ്ങിയത്. ടോപ്‌ലെസ്സായിട്ടുള്ള അനേകം ചിത്രങ്ങളാണ് പ്രചരിക്കുന്നത്. 

തനിക്ക അനസ്ത്യാസ്യയെ നേരിട്ട് അറിയാമെന്നായിരുന്നു ഉക്രയിന്‍ ആഭ്യന്തരമന്ത്രി ആര്‍സന്‍ അവാകോവിന്റെ മുഖ്യ ഉപദേശകന്‍ ആന്റന്‍ ഗരേഷാചെങ്കോ വ്യക്തമാക്കിയത്. അമേരിക്ക, ജപ്പാന്‍ മറ്റു രാജ്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ മതിയായ പിന്തുണ നല്‍കാന്‍ മന്ത്രിയെ സഹായിക്കുക എന്നതാണ് അവരുടെ ചുമതല. ഇത് അവരുടെ അറിവും പരിചയവും മികവും കൂട്ടുമെന്നും പറഞ്ഞു.

പതിനാലാം വയസ് മുതല്‍ രാഷ്ട്രീയത്തില്‍ ഉള്ള അവര്‍ക്ക് പത്തു വര്‍ഷമായി രാഷ്ട്രീയത്തില്‍ പരിചയമുണ്ടെന്നാണ് ദീവ തന്‍റെ കരിക്കുലം വിറ്റേയില്‍ പറഞ്ഞിരിക്കുന്നത്. ഫോട്ടോ വ്യാജമായതിനാല്‍ പരിശോധിക്കാന്‍ ദീവയ്ക്ക് വേണ്ട സഹായമെല്ലാം ചെയ്തു കൊടുക്കുമെന്നാണ് അവാക്കോവ് വ്യക്തമാക്കുന്നത്. 

അഭിമുഖം ഉള്‍പ്പെടെ അനേകം പരിശോധനകള്‍ക്ക് ശേഷമാണ് ഒരാളെ നിയോഗിക്കുന്നത്. 2013 നും 2014 നും ഇടയില്‍ മുന്‍ പ്രസിഡന്റ് വിക്ടര്‍ യാണുകോവിച്ചിന്‍റെ അന്താരാഷ്ട്ര വിഷയങ്ങളില്‍ മുഖ്യ ഉപദേഷ്ടാവായിരുന്ന ലിയോനിഡ് കൊസാവയുടെ സഹായിയായിരുന്നു അനസ്ത്യാസ്യ.