സമൂഹസദ്യയെ താന്‍ പിന്‍താങ്ങുന്നു എന്നാല്‍ ദളിത് വിഭാഗങ്ങളുടെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നില്ല

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ദാത്രിയില്‍ നടന്ന സമൂഹ സദ്യയില്‍ ദളിതര്‍ക്കൊപ്പം പങ്കെടുക്കാതിരുന്നതില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി ഉമാ ഭാരതി. സദ്യയില്‍ പങ്കെടുക്കണമെന്ന കാര്യത്തെകുറിച്ച് അറിയില്ലെന്നായിരുന്നു ഉമാ ഭാരതിയുടെ വിശദീകരണം. സദ്യയൊന്നിച്ച് കഴിച്ചുകൊണ്ട് ആളുകളെ ശുദ്ധീകരിക്കാന്‍ താന്‍ ശ്രീരാമനല്ലെന്നായിരുന്നു സമൂഹ സദ്യ ഉപേക്ഷിച്ച് കൊണ്ട് ഉമാ ഭാരതി പറഞ്ഞത്. എന്‍‍ഡിറ്റിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സമൂഹസദ്യയെ താന്‍ പിന്‍താങ്ങുന്നു എന്നാല്‍ ദളിത് വിഭാഗങ്ങളുടെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നില്ല. തന്‍റെ വീട്ടില്‍ ഭക്ഷണം കഴിക്കാനായി ദളിതരെ ക്ഷണിക്കുന്നതായും ഉമാ ഭാരതി പറഞ്ഞിരുന്നു. തന്‍റെ വീട്ടില്‍ ദളിതര്‍ വരികയാണെങ്കില്‍ തങ്ങള്‍ പവിത്രമാക്കപ്പെടുമെന്നും പറഞ്ഞ ഉമാ ഭാരതി ദളിതരെ ദില്ലിക്ക് ക്ഷണിക്കുകയായിരുന്നു. തന്‍റെ വീട്ടിലെ ഡൈനിങ്ങ് ടേബിളില്‍ ഇരുന്ന് ദളിതര്‍ ഭക്ഷണം കഴിക്കുന്നതിലൂടെ തന്‍റെ സ്ഥലവും പാത്രങ്ങളും പവിത്രമാക്കപ്പെടുമെന്നാണ് ഉമാ ഭാരതി പറഞ്ഞത്.