ബലൂചിസ്ഥാൻ വിഷയം ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചതിന് പുറമെ ഇന്നലെ പാക് അധിനിവേശ കശ്മീരിൽ നിന്ന് പാക്കിസ്ഥാൻ ഉടൻ പൂര്‍ണമായി പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച പാക്കിസ്ഥാൻ ഇന്ത്യ എല്ലാ അതിരുകളും ലംഘിക്കുന്നുവെന്ന് ആരോപിച്ചു.
ജമ്മുകശ്മീരിൽ തുടരുന്ന സംഘര്‍ഷത്തിലും മരണങ്ങളിലും ബാൻകി മൂണ്‍ ഖേദിക്കുന്നുവെന്ന് വ്യക്തമാക്കി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് കത്തെഴുതിയെന്ന് പാക് വിദേശകാര്യമന്ത്രാലയം അവകാശപ്പെട്ടു. കശ്മീർ വിഷയം പരിഹരിക്കാൻ ചര്‍ച്ചയ്ക്ക മുൻകയ്യെടുക്കാമെന്ന് ബാൻകിമൂണ്‍ അറിയിച്ചതായും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രസ്താവന പറയുന്നു.
ഇതിനിടെ ജമ്മുകശ്മീരിലെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ഇന്‍റര്‍നെറ്റ് സേവനം കശ്മീർ മേഖലയിൽ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. കശ്മീരിലെ രാഷ്ട്രീയ പാര്‍ടികളുടെ നേതാക്കളെല്ലാം നിയമസഭ അംഗത്വം രാജിവെക്കണമെന്ന് വിഘടന വാദി സംഘടനകൾ ആവശ്യപ്പെട്ടു. സംഘര്‍ഷത്തിൽ മരണ സംഖ്യ 66 ഉയര്‍ന്നു. ശ്രീനഗറിലെ അമര്‍സിംഗ് കോളേജിലെ അദ്ധ്യാപകനായ ഷമീർ അഹമ്മദ് മങ്കു ഇന്നലെ ഒരു ഗ്രാമത്തിൽ സൈന്യം നടത്തിയ തിരച്ചിലിനിടെ മര്‍ദ്ദനമേറ്റ് മരിച്ചത് ജനങ്ങളെ കൂടുതൽ പ്രകോപിതരാക്കിയിട്ടുണ്ട്.
ഇതിനിടെ പാക്കിസ്ഥാനിൽ നിന്ന് ആയുധക്കടത്തിന് മേൽനോട്ടംവഹിച്ച ഒരു പാക്കിസ്ഥാനി ചാരനെ രാജസ്ഥാനിൽ അറസ്റ്റുചെയ്തു.
UN Chief Ban Ki moon Deplores Kashmir Deaths Offers To Help In Dialogue
