കോ​ക്സ്ബ​സാ​ർ : മ്യാ​ൻ​മ​റി​ലെ റാ​ക്കൈ​ൻ സ്റ്റേ​റ്റി​ലെ സാ​മു​ദാ​യി​ക ല​ഹ​ള പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​ന് ശേ​ഷം ഇ​തു​വ​രെ 40,000 റോ​ഹിം​ഗ്യ​ക​ൾ അ​തി​ർ​ത്തി ക​ട​ന്നു ബം​ഗ്ലാ​ദേ​ശി​ലെ​ത്തി​യെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ. നാ​ഫ് ന​ദി ക​ട​ന്ന് ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ക​ട​ന്നാ​ണ് ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ബം​ഗ്ലാ​ദേ​ശി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ഇ​തി​നി​ടെ വ​ള്ളം​മ​റി​ഞ്ഞ് 40 പേ​ർ മു​ങ്ങി​മ​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ ക​ണ​ക്ക്.

ഇക്കഴിഞ്ഞ 25ന് റോഹിങ്ക്യന്‍ വിഘടനവാദികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് 12 പൊലീസുകാരെ വധിച്ചതിനെത്തുടര്‍ന്നാണ് മ്യാന്‍മാറിലെ റഖൈന്‍ മേഖലയില്‍ കലാപം തുടങ്ങിയത്. സംഭവത്തെത്തുടര്‍ന്ന് മ്യാന്‍മാര്‍ സേനയും ബുദ്ധമത വിഭാഗക്കാരും റോഹിങ്ക്യന്‍ മുസ്ലിം വിഭാഗങ്ങള്‍ക്കു നേരെ ആക്രമണം തുടങ്ങുകയായിരുന്നു.

സംഘര്‍ഷമേഖലകളില്‍ സൈന്യം കൊലപാതകവും ബലാല്‍സംഗവും കൊളളയും നടത്തുകയാണെന്ന് രക്ഷപ്പെട്ടെത്തിയവര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുളളതിനാല്‍ സംഘര്‍ഷത്തിന്‍റെ പൂര്‍ണചിത്രം ഇനിയും പുറത്തുവന്നിട്ടില്ല. മ്യാന്‍മാറിലെ പിന്നോക്ക മേഖലയായായ റഖൈനില്‍ പത്തു ലക്ഷത്തോളം റോഹിങ്ക്യന്‍ വിഭാഗക്കാരാണുളളത്. മ്യാന്‍മാറിലെ മുസ്ലിങ്ങളെ ഭരണകൂട ഭീകരതയില്‍നിന്ന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മിയും സൈന്യവും തമ്മില്‍ ഏറെക്കാലമായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. 

റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മി തീവ്രവാദ സംഘമാണെന്നാണ് മ്യാന്‍മാര്‍ ഭരണകൂടത്തിന്‍റെ നിലപാട്. എന്നാല്‍ മ്യാന്‍മാര്‍ ഭരണകൂടം തങ്ങളെ പൗരന്‍മാരായി പരിഗണിക്കുന്നില്ലെന്നാണ് റോഹിഖ്യന്‍ വിഭാഗക്കാരുടെ പരാതി.

സാ​മു​ദാ​യി​ക ല​ഹ​ള​യി​ൽ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ 400 റോ​ഹിം​ഗ്യ മു​സ്‌​ലിം​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സൈ​ന്യ​വും റോ​ഹിം​ഗ്യ​ക​ളും ത​മ്മി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. സൈ​ന്യം പ​ല ഗ്രാ​മ​ങ്ങ​ൾ​ക്കും തീ​യി​ട്ടു. സൈ​ന്യ​ത്തി​ൽ​നി​ന്നു ത​ങ്ങ​ൾ​ക്കു ക​ടു​ത്ത പീ​ഡ​നം നേ​രി​ട്ട​താ​യി അ​ഭ‍​യാ​ർ​ഥി ക്യാ​മ്പുകളില്‍ ഉ​ള്ള​വ​ർ പ​റ​ഞ്ഞി​രു​ന്നു. കൂ​ലി​ക്കാ​രും തീ​ർ​ത്തും പാ​വ​ങ്ങ​ളു​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വു​മെ​ന്ന് ഹ​മീ​ദാ ബീ​ഗം എ​ന്ന അ​ഭ​യാ​ർ​ഥി സി​എ​ൻ​എ​ന്നി​നോ​ടു പ​റ​ഞ്ഞു.