Asianet News MalayalamAsianet News Malayalam

പുൽവാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ

പുൽവാമ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനും ശിക്ഷിക്കാനും ശക്തമായ നടപടികൾ വേണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര രക്ഷാ സമിതി പാസാക്കി.

un condemns pulwama terror attack
Author
New York, First Published Feb 22, 2019, 9:05 AM IST

ന്യുയോർക്ക്: പുൽവാമ ആക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ. പുൽവാമ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനും ശിക്ഷിക്കാനും ശക്തമായ നടപടികൾ വേണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര രക്ഷാ സമിതി പാസ്സാക്കി. ഇന്നലെ രാത്രി ചേർന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്.

ആക്രമണം നടത്തിയവരെ മാത്രമല്ല, ആസൂത്രണം നടത്തിയവരെയും സാമ്പത്തിക സഹായം നൽകിയവരെയും കണ്ടെത്തണമെന്നും കുറ്റക്കാരെ കണ്ടെത്താനുള്ള ഇന്ത്യൻ ശ്രമങ്ങളോട് മറ്റ് അംഗരാജ്യങ്ങൾ സഹകരിക്കണമെന്നും 15 അംഗ രക്ഷാ സമിതി പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

പുൽവാമ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജെയ്ഷെ മുഹമ്മദിന്‍റെ പേരും പ്രമേയത്തിലുണ്ട്. ചൈന ഉൾപ്പെടെയുള്ള സ്ഥിരാംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപനിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഫ്രാൻസാണ് രക്ഷാസമിതിയിൽ ഈ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. 

Follow Us:
Download App:
  • android
  • ios