കേരളത്തിലെ പ്രളയമടക്കം ലോകം കണ്ട സമീപകാല പ്രകൃതി ദുരന്തങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രതിഫലനമെന്ന് ഐക്യരാഷ്ട്രസഭ. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടിയെടുക്കാത്തത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നൽകി.

ന്യൂയോര്‍ക്ക്: കേരളത്തിലെ പ്രളയമടക്കം ലോകം കണ്ട സമീപകാല പ്രകൃതി ദുരന്തങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രതിഫലനമെന്ന് ഐക്യരാഷ്ട്രസഭ (യു.എൻ). കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടിയെടുക്കാത്തത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നൽകി. 

കേരളത്തിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു പ്രളയമെന്ന് ലോക കാലാവസ്ഥാനിരീക്ഷണ സംഘടനയുടെ യോഗത്തിൽ ഗുട്ടറസ് എടുത്തുപറഞ്ഞു. കാലാവസ്ഥാ വ്യതിയാനം തടയാൻ ലോക രാജ്യങ്ങൾ രംഗത്തെത്തണം. ഏറ്റവും ചൂട് കൂടിയ വർഷങ്ങളിലൊന്നാണ് കടന്നുപോകുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തടുക്കുന്നത് ചെലവേറിയ കാര്യമാണെന്ന ചിലരുടെയെങ്കിലും വാദം തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം പറഞ്ഞു.