ജനീവ: ഉത്തരകൊറിയയ്ക്കെതിരേ ഐക്യരാഷ്ട്രസഭയിൽ യുഎസ് കൊണ്ടുവന്ന സമാധാന പ്രമേയം പാസാക്കി. വിലക്കുകൾ ലംഘിച്ച് തുടർച്ചയായി ആണവപരീക്ഷണം നടത്തുന്ന പശ്ചാത്തലത്തിലാണ് യുഎന്നിന്‍റെ നടപടി. ചൈനയുടെയും റഷ്യയുടെയും പിന്തുണയോടെയാണ് ഉപരോധം ഏർപ്പെടുത്താനുള്ള പ്രമേയം പാസായത്.
ഉത്തരകൊറിയയിലേക്ക് ഇന്ധന കയറ്റുമതിക്ക് വരെ നിയന്ത്രണം കൊണ്ടുവരുന്ന പ്രമേയമാണ് അംഗീകരിച്ചതെന്നാണ് റിപ്പോർട്ട്. ആണവ പരീക്ഷണങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികളെയും കമ്പനികളെയും കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് പ്രമേയത്തിൽ നിർദേശിക്കുന്നു. കൂടാതെ ഉത്തര കൊറിയയിലേക്കുളള സാധനങ്ങളുടെ സുഗമമായ കൈമാറ്റത്തെയും എതിര്‍ക്കുന്നു.
യുഎസ് കൊണ്ടുവന്ന പ്രമേയത്തെ യുഎന്നിൽ പാസാക്കിയതിന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അഭിനന്ദനം അറിയിച്ചു. ലോകത്തിന് സമാധാനം വേണമെന്നതിന്‍റെ തെളിവാണ് ഇതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
