യെമന്‍: പ്രശ്നപരിഹാരത്തിന് ഒമാന്‍റെ ഇടപെടൽ സഹായിക്കും: ഐക്യരാഷ്ട്രസഭ

First Published 10, Apr 2018, 1:19 AM IST
UN Yemen envoy kicks off peace drive in Oman
Highlights
  • യെമന്‍: പ്രശ്നപരിഹാരത്തിന് ഒമാന്‍റെ ഇടപെടൽ സഹായിക്കും: ഐക്യരാഷ്ട്രസഭ 

സന: ആഭ്യന്തര കലാപം തുടരുന്ന യെമനിൽ പ്രശ്‌ന പരിഹാരത്തിന് ഒമാൻ സർക്കാരിന്റെ ഇടപെടൽ സഹായിക്കുമെന്ന് യുഎൻ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ പ്രത്യേക ദൂതൻ മാർട്ടിൻ ഗ്രിഫ്ത്തസ് പറഞ്ഞു. 

അഭയാർത്ഥി പ്രശ്‍നങ്ങൾ യെമൻ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. യമനിലെ വിമതരുമായും സർക്കാരുമായും നല്ല ബന്ധം പുലർത്തുന്ന ഒമാന്‍ ചർച്ചകളിൽ നിർണ്ണായക പങ്കുണ്ട്. ഒമാൻ വിദേശ കാര്യ മന്ത്രിയുടെ നേതൃത്വത്തിൽ നിരവധി ചർച്ചകൾ നടക്കുന്നുണ്ടെന്നും മാർട്ടിൻ വ്യക്തമാക്കി. 

loader